പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കോക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം.


ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഈട്ടിതോപ്പിൽ ഇന്നലെ രാത്രി രാത്രി 11:30ഓടു കൂടിയാണ് അപകടം ഉണ്ടായത്. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകൻ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്.