നരിയംമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ ക്യാൻവാസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് നാല് പദ്ധതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള സിഗ്നേച്ചർ ക്യാമ്പയിൻ നടന്നു


നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ ക്യാൻവാസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് നാല് പദ്ധതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള സിഗ്നേച്ചർ ക്യാമ്പയിൻ നടന്നു. സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ മാനേജർ ബി.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്, ഹെഡ്മിസ്ട്രസ് എൻ ബിന്ദു, പിറ്റിഎ പ്രസിഡൻ്റ് മഞ്ജേഷ് കെ എം ,കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് എന്നിവ രാശംസകളർപ്പിച്ചു. ഇയേഷ് എ എസ്, സുമോദ് എസ് , ഹരികൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി സിന്ധുമോൾ എം എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാരുണ്യ സ്പർശം,ഗ്രാമശാക്തീകരണം, ജീവനം ജല സംരക്ഷണം, മന്നം കരിയർ അക്കാദമി എന്നീ പ്ലാറ്റിനം ജൂബിലി പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്ഷകർത്താക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും സിഗ്നേച്ചർ ക്യാമ്പയിനിൽ പങ്കെടുത്തു.