Idukki വാര്‍ത്തകള്‍
വെള്ളിലാംകണ്ടത്ത് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു


ഇന്നലെ രാത്രി ഉപ്പുതറയിൽ കുഴൽ കിണർ കുഴിക്കാനായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വെള്ളിലാംകണ്ടം ടൗണിലെ മരത്തിലിടിച്ച ശേഷം മറിയുകയായിരുന്നു. ചെണ്ടമേളം കഴിഞ്ഞ് ടൗണിൽ നിന്ന യുവാക്കളാണ് അപകടം കണ്ടത്.
വാഹനത്തിൽ 7 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ വാഹനത്തിന് അടിയിൽ പെട്ട തൊഴിലാളിയാണ് മരിച്ചത്.
പരിക്കേറ്റ തൊഴിലാളികൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിനടിയിൽപ്പെട്ട തൊഴിലാളിയെ കട്ടപ്പനയിൽ നിന്നും എത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത്. ആ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറിഞ്ഞ വാഹനം രണ്ട് ജെസിബി ഉപയോഗിച്ച് റോഡിൽ നിന്നും എടുത്ത് മാറ്റുകയും ചെയ്തു.