Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
Santa
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭാ വക കെട്ടിടത്തിന് കെഎസ്ഇബി നൽകിയ 77269 രൂപയുടെ കുടിശിക ബിൽ എറണാകുളം കൺസ്യൂമർ ഗ്രിവൻസ് റെഡ്‌റെസൽ ഫോറം(സെൻട്രൽ റീജിയൻ) റദ്ദാക്കി



നഗരസഭ വാടകയ്ക്കു നൽകിയിരുന്ന ചെറിയ മുറിക്ക് വൻ തുക ബിൽ വന്നതിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ നഗരസഭാ വക കെട്ടിടത്തിലെ കണക്റ്റഡ് ലോഡ് ഏഴ് കിലോവാട്ട് ആയിരുന്നത് 840 വാട്‌സ് എന്ന് ബോർഡിന്റെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ തെറ്റായി രേഖപ്പെടുത്തിയതുമൂലം 77269 രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു ബിൽ നഗരസഭയ്ക്ക് നൽകിയത്. ഈ തുക വാടകക്കാരൻ അടയ്ക്കാതെ വന്നതോടെ ബോർഡിലെ എഎക്‌സ്ഇയുടെ നിർദേശപ്രകാരം കെട്ടിടത്തിൽ പരിശോധന നടത്തി 10044 രൂപയുടെ മറ്റൊരു ബിൽ കൂടി വാടകക്കാരന് നൽകുകയും കണക്ഷൻ വിച്‌ഛേദിക്കുകയും ചെയ്തിരുന്നു. ലോട്ടറിക്കച്ചവടം നടത്തിയിരുന്ന കെട്ടിടത്തിൽ വൈദ്യുതി ഇല്ലാതെ വന്നതോടെ വാടകക്കാരന് നഷ്ടമുണ്ടാകുകയും എറണാകുളത്തെ ഇലക്ട്രിസിറ്റി അപ്പലെറ്റ് അതോറിറ്റിയിൽ അപ്പീൽ നൽകിയപ്പോൾ വൈദ്യുതി പുനസ്ഥാപിക്കാൻ ഉത്തരവുണ്ടാകുകയും ചെയ്തു. പരാതി പരിഗണിച്ച സിജിആർഎഫ് 77269 രൂപയുടെ ബിൽ റദ്ദാക്കുകയും പരാതിക്കാരൻ നിയമപരമായി ഈ തുക അടയ്ക്കാൻ ബാധ്യതസ്ഥനല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. പരാതിക്കാർക്കായി അഡ്വ. ഷാജി കെ.കുര്യൻ കുടവനപ്പാട്ട് ഹാജരായി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!