Idukki വാര്‍ത്തകള്‍
ഐ.ടി.ഐ പ്രവേശനം- സീറ്റ് ഒഴിവ്

202526 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കരുണാപുരം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(COPA)എന്നീ SCVT ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.റ്റി എന്നീ വിഭാഗത്തിലും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ്ടു, ടിസി, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 19 ന് മുമ്പായി ഐടിഐയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം.
എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും, തത്തുല്യയോഗ്യതയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ്100/രൂപ. അപേക്ഷ ഫോമുകള്‍ ഐടിഐ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868291050, 9495642137 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.













































































