ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസ്സായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കും. പരിശീലന കാലാവധി ഒരു വര്‍ഷമാണ്. പ്രായം 01.01.2023-ല്‍ 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം (കുടുംബ നാഥന്റെ /സംരക്ഷകന്റെ വരുമാനം) 1,00,000/ രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷ, യോഗ്യത, പ്രായം, വരുമാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക് മുന്‍പായി ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിലോ കട്ടപ്പന, പീരുമേട്, ഇടുക്കി, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഈ പരിശീലനം മുമ്പ് നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.