Idukki വാര്‍ത്തകള്‍
അദാലത്ത് തുണച്ചു; വിജയലക്ഷ്മിയുടെ മകന് സ്കോളർഷിപ്പ് ലഭിക്കും
മകന് ലഭിക്കേണ്ട സ്കോളർഷിപ്പിന് കാലതാമസം നേരിട്ടത് പരിഹരിക്കണമെന്ന ആവശ്യവുമായാണ് ചാലംക്കോട് ശ്രീഭവനത്തിൽ വിജയലക്ഷ്മി ശ്രീശൻ തൊടുപുഴ അദാലത്തിനെത്തിയത്. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്ന് പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് സ്കോളർഷിപ്പ്. മാസം 500 രൂപ വീതം ഒരു വർഷത്തേയ്ക്കാണ് തുക ലഭിക്കുക. 2023 ൽ സ്കൂൾ വഴിയാണ് വിജയലക്ഷ്മി മകനായി അപേക്ഷിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പലതവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തീരുമാനമായില്ല. അവസാന പ്രതീക്ഷയായിരുന്നു ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്ത്. വിജയലക്ഷ്മിയുടെ പരാതി അനുഭാവപ്പൂർവം പരിഗണിച്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ സ്കോളർഷിപ്പ് നൽകാൻ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് കർശന നിർദേശം നൽകി.
പടം: