Idukki വാര്‍ത്തകള്‍
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ആയിരിക്കെ അന്തരിച്ച ഷാജി നെല്ലിക്കാലിന്റെ കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകുവാൻ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി


ഷാജി നെല്ലിക്കലിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ധനശേഖരണാർത്ഥം ഫെബ്രുവരി പത്തൊൻപതാം തീയതി കട്ടപ്പന സി എസ് ഐ ഗാർഡൻസിൽ വച്ച് മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകം അവതരിപ്പിക്കും.
കെ പി സി സി യുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സഹിതിയുടെ നേതൃത്വത്തിൽ ഉള്ള തിരുവനന്തപുരം സാഹിതി തീയറ്റേഴ്‌സ് ആണ് നാടകം അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിന്റെ നാടകആവിഷ്കാരം ആണ്.
നാടകത്തിന്റെ ടിക്കറ്റ് വിതരണത്തിന്റെ ഉൽഘാടനം ജിതിൻ കൊല്ലംകുടിക്ക് ആദ്യ ടിക്കറ്റ് നൽകി എ ഐ സി സി അംഗം ഇ എം അഗസ്തി നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ,മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ,ഭാരവാഹികളായ ഷാജി വെള്ളംമാക്കൽ, എ എം സന്തോഷ്, പ്രശാന്ത് രാജു, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര,ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു