സബ്‌സിഡിയോടുകൂടി എണ്ണപ്പനകൃഷി ചെയ്യാൻ കർഷകർക്ക് അവസരം
സോപ്പ്, സോപ്പ് പൗഡർ, കോസ്മെറ്റിക്സ്, ലൂബ്രിക്കൻസ്, പെയിൻ്റ്, മെഴുകുതിരി, ഗ്രീസ് മുതലായവയുടെ ഉത്പാദനവും കയറ്റുമതിയുമായും ബന്ധപ്പെട്ട് എണ്ണപ്പന കൃഷി കൂടുതൽ വാണിജ്യ പ്രാധാനമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദീർഘകാല എണ്ണ ഉത്പാദന വിളകളിൽ ഒരു യൂണിറ്റ് സ്ഥലത്ത് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഏകവിള എണ്ണപ്പന മാത്രമാണ്. ഒരു ഹെക്ടർ എണ്ണപ്പനയിൽ നിന്നു 4 ടൺ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയും. കിലോക്ക് 17.25 രൂപ നിരക്കിലാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് സംഭരിക്കുന്നത്.നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽ ഓയിൽപാം (NMEO-OP) എന്ന പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭി മുഖ്യത്തിൽ എണ്ണപ്പന കൃഷി വ്യാപകമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം അനുയോജ്യമെന്ന് കണ്ടത്തിയ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ വിശദവിവരങ്ങൾ
- കൃഷിക്കാവശ്യമായ സങ്കരവർഗത്തിൽപ്പെട്ട ടെനിറ തൈകൾ വാങ്ങുന്നതിന് ഹെക്ടറിന് 20000 രൂപ സബ്സിഡി നൽകും.
- ആദ്യ നാലു വർഷം കൃഷി ചെലവിന്റെ 50 ശതമാനത്തിൽ കുറയാത്ത തുക സബ്സിഡിയായി ഓരോ വർഷവും ഹെക്ടർ ഒന്നിന് 5,250 രൂപ വച്ച് മൊത്തം 21,000 രൂപ നൽകും.
- ഇടവിളകൃഷിക്കും ആദ്യ 4 വർഷക്കാലം ഹെക്ടറിന് 5250 രൂപ വച്ച് മൊത്തം 21000 രൂപ നൽകും.
- എണ്ണപ്പന കൃഷിക്കനുയോജ്യമായ സ്ഥലം കണ്ടെത്താനും തൈകൾ നടുന്നതിനും വേണ്ട സാങ്കേതിക ഉപദേശം ലഭ്യമാക്കും.
- എണ്ണപ്പന കൃഷിയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക പരിശീലനം നൽകും.
- ഉത്പാദിപ്പിക്കുന്ന എണ്ണപ്പനക്കുലകൾ ഓയിൽപാം ഇന്ത്യ സംഭരിച്ച് അതിൻ്റെ വില എണ്ണവിലയുടെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തി കൃഷിക്കാർക്ക് നൽകും.
- എണ്ണപ്പനക്കുലകൾ ഫാക്ടറിയിൽ എത്തി ക്കുന്നതിനു വാഹനകൂലിയുടെ വിഹിതം കു ലയുടെ തൂക്കം, കൃഷി സ്ഥലത്തുനിന്നുള്ള ദൂരം എന്നിവയുടെ അടിസ്ഥാനത്തിൽ കർഷകർക്കു നൽകും.
- കുലവെട്ടുന്നതിന് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പദ്ധതി പ്രകാരമു ള്ള സഹായം ലഭ്യമാക്കും.
- ട്രിപ്പ് ഇറിഗേഷൻ, കുഴൽക്കിണർ, തൈകളുടെ സംരക്ഷണ വേലി സ്ഥാപിക്കൽ എന്നിവയ്ക്ക് പദ്ധതി പ്രകാരം സബ്സിഡി അനുവദിക്കും