കട്ടപ്പന ഡി.വൈ.എസ്.പിയായി വി.എ നിഷാദ്മോൻ ചുമതലയേൽക്കും
കട്ടപ്പന ഡിവൈഎസ്പിയായി വി.എ നിഷാദ്മോൻ വീണ്ടും ചുമതലയേൽക്കും.നിലവിലെ ഡിവൈഎസ്പി രാജേഷ് കുമാർ ഐ.പി.എസ് പാലക്കാട്ടേയ്ക്ക് മാറും.
നിരവധി കേസുകൾ തെളിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് 2022-ൽ നിഷാദ് മോൻ
അര്‍ഹനായി.കുറഞ്ഞ കാലയളവില്‍ അന്വേഷണ മികവില്‍ കുറ്റവാളികളെ കണ്ടെത്തിയതാണ് പൊലീസ് മെഡലിന് നിഷാദ് മോനെ അര്‍ഹനാക്കിയത്. കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കുവാന്‍ ശ്രമിച്ച വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ കുബുദ്ധിയെ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തതും, ഭര്‍ത്താവ് തലയിടിച്ച് വീണു മരിച്ചുവെന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ ഭാര്യതന്നെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയിരുന്നു. ഒരു കോടിയിലധികം വരുന്ന കുഴല്‍പ്പണം യൂവാവില്‍ നിന്നും പിടികൂടിയതും നിഷാദ് മോന്റ അന്വേഷണ മികവായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിന് നൗഷാദ് മോന്‍ അര്‍ഹനായത്. ‘
2003-ല്‍ കല്‍പ്പറ്റയില്‍ സബ് ഇന്‍സ്‌പെക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ചങ്ങനാശ്ശേരി സി.ഐ ആയിരിക്കെ സോളാര്‍ കേസില്‍ നിര്‍ണ്ണായക അറസ്റ്റ് നടത്തിയതും ചിങ്ങവനം പൊലീസ് എഴുതി തള്ളിയ അഞ്ജലി കൊലകേസ് പുനരന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയും മല്ലപ്പള്ളി കല്ലൂപ്പാറ ക്ഷേത്ര സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടിയതും നിഷാദ് മോന്റെ അന്വേഷണ മികവ് തെളിയിക്കുന്നു. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഓഫ് ഹോണറും അന്വേഷണ മികവിന് 50 അധികം വരുന്ന ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ട്.ഡിവൈഎസ്പിയായ പ്രമോഷന്‍ ലഭിച്ച് ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് ഡിവൈഎസ്പിയായി ചുമതലയേറ്റ് ആദ്യം എത്തിയത് കട്ടപ്പനയിലായിരുന്നു. തുടർന്ന് സ്ഥലം മാറി ക്രൈം ബ്രാഞ്ചിലേക്ക് പോയി.ചെറിയ കാലയളവിന് ശേഷം വീണ്ടും കട്ടപ്പനയിലേക്ക് തിരികെ എത്തുകയാണ്.
ഈ ആഴ്ച കട്ടപ്പന ഡിവൈഎസ്പിയായി വി.എ നിഷാദ്‌മോൻ ജോലിയിൽ പ്രവേശിക്കും.