കുഷ്ഠരോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായി രോഗ നിർണയ ഭവന സന്ദർശന യജ്ഞം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു

കുഷ്ഠരോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായി രോഗ നിർണയ ഭവന സന്ദർശന യജ്ഞം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അശ്വമേധം സിക്സ് പോയിൻറ് സീറോ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30 -ന് വാഴത്തോപ്പ് പഞ്ചായത്തിലെ വട്ടമേട് സാംസ്കാരിക നിലയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാനാകുന്നേൽ ഉദ്ഘാടനം ചെയ്യുo.
കുഷ്ഠരോഗത്തെക്കുറിച്ച് ബോധവൽക്കരണം, പ്രാഥമിക പരിശോധന, ആവശ്യമുള്ളവർക്ക് വിദഗ്ധ ചികിത്സ എന്നിങ്ങനെ പൂർണ്ണമായ രോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ: അമീന എസ്. ആർ പറഞ്ഞു. ഫെബ്രുവരി 12 വരെ നടക്കുന്ന ഭവന സന്ദർശന യജ്ഞം പൂർത്തീകരിക്കുന്നതിനായി2084 വോളണ്ടീയർമാരെ സജ്ജരാക്കി യിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തിൽ 1042 ടീമുകൾക്ക് പരിശീലനം നൽകിയതായും ഡോക്ടർ അമീന എസ്. ആർ വ്യക്തമാക്കി. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ജില്ലാ മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി, ടെക്നിക്കൽ അസിസ്റ്റൻ്റ് രാജു ആർ .ഡെപ്യൂട്ടി മീഡിയ ഓഫീസർ ഷൈലാഭായി വി.ആർ എന്നിവരും പങ്കെടുത്തു.













































































