പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണസംഘത്തിലെ സ്വർണ്ണപണയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
ഇടുക്കി ജില്ലാ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിലെ സ്വർണ്ണപണയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് ജോർജ് ജേക്കബ് നിർവ്വഹിച്ചു. ഈ സ്വർണ്ണപണയ വായ്പാ പദ്ധതിയിൽ സൊസൈറ്റിയിലെ സഹകാരികൾക്കും പൊതുജനങ്ങൾക്കും അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. സ്വർണ്ണപണയ വായ്പ കുറഞ്ഞ പലിശയ്ക്ക് സഹകാരികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സിബി ജോസ്, ഷൈൻ ജോസ്, മാത്യു തോമസ്, ജോജോ സെബാസ്റ്റ്യൻ, സിജോ കെ. വി,ഷിബു എം കോലംകുഴി, വിൻസി സെബാസ്റ്റ്യൻ ജിൻ്റുമോൾ വർഗീസ്, അഞ്ജലി വി പി, ശ്രീകല കെ.വി എന്നിവർ പ്രസംഗിച്ചു.