Idukki വാര്‍ത്തകള്‍
പ്ലസ് ടു ക്കാർക്ക് തിരുവല്ല മെഡിക്കൽ മിഷനിൽ തൊഴിൽപരിശീലനം


പ്ലസ് ടു പാസായ തൊഴിലന്വേഷകർക്ക് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് തൊഴിൽപരിശീലനം നൽകുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂർത്തിയക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ട് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാനതീയതി ജനുവരി 24.