6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പോലീസിനെ ആക്രമിച്ച് മദ്യപസംഘം; എസ്.ഐ അടക്കം ഒമ്പത് പോലീസുകാർക്ക് പരിക്ക്



വർക്കല: പുന്നമൂടിനുസമീപം പോലീസിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. എസ്.ഐ. അടക്കം ഒമ്പത് പോലീസുകാർക്ക് മർദനമേറ്റു. വർക്കല എസ്.ഐ. രാഹുൽ, എ.എസ്.ഐ.മാരായ മനോജ്, ബിജു, സി.പി.ഒ.മാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ, ശ്യാംലാൽ, ഷജീർ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. എ.എസ്.ഐ. മനോജിന്റെ കൈക്ക് പൊട്ടലുണ്ട്.പുന്നമൂട് റെയിൽവേ പുറമ്പോക്ക് കോളനിയിൽ ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളനിയിൽ ഒരുസംഘം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. രാഹുലും രണ്ട് പോലീസുകാരും സ്ഥലത്തെത്തിയത്.ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളംപേർ പോലീസിനെ ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാൻ ശ്രമിച്ചപ്പോൾ സ്ഥലവാസികളായ സ്ത്രീകൾ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി.എസ്.ഐ.യുടെ മാല വലിച്ചുപൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലീസുകാർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.അക്രമം നടത്തിയ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരേ കേസെടുത്തതായി വർക്കല ഇൻസ്പെക്ടർ എസ്.സനോജ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!