San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുന്നു, നിപ ബാധിതർക്ക് കാലവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല; മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് വീണാ ജോർജ്



കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുന്നു, നിപ ബാധിതർക്ക് കാലവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല. 2021ൽ നൽകിയ മരുന്നിന് 2025 വരെ കാലാവധിയുണ്ടായിരുന്നു. കൃത്യമായവിവരം KMSCL രേഖപ്പെടുത്തിയിട്ടുണ്ട്. റെംഡിസിവർ മരുന്ന് നൽകിയ ആരും മരിച്ചിട്ടില്ല. കെ മുരളീധരൻ്റെ പരാമർശം ദുരൂഹമാണ്. മുരളീധരനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചൊയെന്നറിയില്ല. മന്ത്രി ജനങ്ങളോട് മാപ്പ് പറയണം.എത്ര നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്.

ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ കെ മുരളീധരന് എങ്ങനെയാണ് ഇങ്ങനെയൊരു മറുപടി പറയാന്‍ കഴിയുന്നതെന്നത് അമ്പരപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്നും വീണാജോര്‍ജ് ആവശ്യപ്പെട്ടു. നിപ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ കൊടുത്തു, എന്ത് ചികിത്സ നൽകി എന്നതിന്റെ എല്ലാ രേഖകളും സർക്കാരിന്റെ പക്കലുണ്ട്.

ആകെ അഞ്ച് നിപ രോഗികള്‍ക്കാണ് മരുന്ന് കൊടുത്തിട്ടുള്ളത്. മരുന്ന് സ്വീകരിച്ചവര്‍ എല്ലാം ഇന്ന് ജീവനോടെയുണ്ട്. നിപ പകര്‍ച്ചവ്യാധിയുടെ മരണനിരക്ക് 70%ത്തിന് മുകളിലാണ്. കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ഏറ്റവും വിജയകരമായ മരുന്നാണ് നല്‍കിയത്. 2023 ജൂലൈയില്‍ മരുന്നിന്റെ കാലാവധി കഴിയുകയാണെങ്കില്‍ പിന്നെ മരുന്നിന്റെ മൂവ്‌മെന്‌റ് സാധിക്കില്ല. മരുന്ന് ലോക്ക് ആകും. ഒരു ഗോഡൗണില്‍ നിന്നും മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് കൊണ്ടുപോകണമെങ്കില്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണം. കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പോര്‍ട്ടല്‍ ലോക്ക്ഡ് ആകും. മരുന്ന് കൊണ്ടുപോകാന്‍ പിന്നെ സാധിക്കില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!