ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം
ദേശീയ അധ്യാപക പരിഷത്ത് (എൻ .ടി .യു ) ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ബി.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഉദ്ഘാടനസഭ, സൗഹൃദ സമ്മേളനം, സംഘടനാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നീ നാല് കാലാംശങ്ങളിലായാണ് സമ്മേളനം നടന്നത്. എൻ. ടി. യു ഇടുക്കി ജില്ലാ സെക്രട്ടറി . അനിൽകുമാർ കെ. വി. സ്വാഗതം ആശംസിച്ച ഉത്ഘാടന സഭയിൽ ജില്ലാ പ്രസിഡൻറ് വി. സി. രാജേന്ദ്രകുമാർ അധ്യക്ഷനായി.
എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.ജിഗി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപന രംഗത്ത് നിർമ്മിത ബുദ്ധി യുടെ കടന്നുവരവിനെ തുടർന്നുള്ള വെല്ലുവിളികളെ നേരിടാൻ അധ്യാപക സമൂഹം സജ്ജമാകണമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ജില്ലാ ട്രഷറർ . സതിമോൾ എ .സി കൃതജ്ഞത രേഖപ്പെടുത്തി.
ഷൈല വേണുഗോപാൽ സ്വാഗതം ആശംസിച്ച സൗഹൃദ സമ്മേളനത്തിൽ കെ വി അനിൽകുമാർ അധ്യക്ഷനായി.
തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ:പി ജി ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ടും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ വി കെ ബിജു, എൻ ജി ഒ സംഘ് ജില്ലാ ജോ: സെക്രട്ടറിയും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ എം എം മഞ്ജുഹാസൻ, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ ആർ രാമചന്ദ്രൻ, ബി എം എസ് ജില്ലാ ജോ:സെക്രട്ടറി എ പി സഞ്ജു എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്കൻഡറി വിഭാഗം ജില്ലാ കൺവീനർ ദീപ എസ് കൃതജ്ഞത രേഖപ്പെടുത്തി.
എൻ ടി യു ജില്ലാ ജോ: സെക്രട്ടറി .ധനേഷ് കൃഷ്ണൻ സ്വാഗതമാശംസിച്ച സംഘടന സമ്മേളനത്തിൽ സതിമോൾ എ സി അധ്യക്ഷയായി. എൻ ടി യു ദക്ഷിണ മേഖല സെക്രട്ടറിയും ,ജില്ലാ പ്രഭാരിയുമായ ഹരീഷ് നൂറനാട് സമ്മേളനം ഉദ്ഘാടനം ചെയ്തു .
അനികുമാർ കെ വി റിപ്പോർട്ടും സതിമോൾ എ സി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എൻടിയു കട്ടപ്പന ഉപജില്ല പ്രസിഡൻറ് ഗിരീഷ് കുമാർ ടി എസ് കൃതജ്ഞത രേഖപ്പെടുത്തി
ജില്ലാ ജോ:സെക്രട്ടറി ഷാജി വർഗീസ് സ്വാഗതം ആശംസിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ഗിരീഷ് കുമാർ ടി എസ് അധ്യക്ഷനായി.
വിസി രാജേന്ദ്രകുമാർ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന പി.വി. ശ്രീദേവി ടീച്ചർക്കും, ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട “ഗുരു ശ്രേഷ്ഠ” അവാർഡ് കരസ്ഥമാക്കിയ ഷൈല വേണുഗോപാൽ ടീച്ചർക്കും എൻ.ടി.യു സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം കൺവീനർ ഹരി. ആർ .വിശ്വനാഥ് ഉപഹാരം സമർപ്പിച്ചു. വനിതാ വിഭാഗം കൺവീനർ ശ്രീമതി അനില കെ വി കൃതജ്ഞത അർപ്പിച്ചു.
2025- 26 വർഷത്തേക്കുള്ള സംഘടന ചുമതലക്കാരെ ജില്ലാ പ്രഭാരി ഹരീഷ് നൂറനാട് പ്രഖ്യാപിച്ചു.