Idukki വാര്‍ത്തകള്‍
രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ് എം പ്രതിനിധി രാരിച്ചൻ നീറണാക്കുന്നേൽ സ്ഥാനമേറ്റു.വണ്ടൻമേട് ഡിവിഷൻ അംഗമാണ്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ജില്ലാകളക്ടർ വി വിഗ്നേശ്വരി വരണാധികാരിയായി. തുടർന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കളക്ടർ സത്യവാചകം ചൊല്ലി കൊടുത്തു.
കുമളി അണക്കര സ്വദേശിയായ രാരിച്ചൻ നീറണാകുന്നേൽ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ മെമ്പർ, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്, മേഖലാ പ്രസിഡൻറ് ലയൺസ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ്.
.