കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ.സർക്കാരും പോലീസും യഥാർത്ഥ പ്രതികളെ സംരക്ക്ഷിക്കുന്നു എന്ന്മാത്യു കുഴൽ നാടൻ എം എൽ എ .
അന്വേഷണം അട്ടിമറിക്കനാണ് CPM മും പോലീസും ശ്രമിക്കുന്ന ത്.
കുടുംബത്തെ മാനസികമായി സിപിഎം തളർത്തുകയാണ്.
കുടുംബത്തിന് ധാർമികവും നിയമ പരവുമായ പിന്തുണ കോൺഗ്രസ് നൽകും.
പ്രതികളെ അറസ്സ് ചെയ്യാതെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മാത്യൂ കുഴൽനാടൻ പറഞ്ഞു.
CPM നേതാവ് വി.ആർ സജിയുടെ ഭീഷണിയിൽ ഭയന്നാണ് സാബു ആത്മഹത്യ ചെയ്തത്.
ഭീഷണിയുടെ ശബ്ദ സന്ദേശം മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും വി.ആർ സജിയെ പ്രതി ചേർക്കാതെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സാബുവിൻ്റ് കുടുംബത്തോടൊപ്പം കോൺഗ്രസ് പാർട്ടി ഉണ്ടാകുമെന്നും മാത്യൂ കുഴൽനാടൻ പറഞ്ഞു.
കട്ടപ്പന ASP രാഷ്ട്രീയ വിധേയദത്തിന് വഴങ്ങി പ്രതിയെ സംരക്ഷിക്കുകയാണെന്ന് AICC അംഗം അഡ്വ: EM ആഗസ്തി പറഞ്ഞു.
KPCC സെക്രട്ടറിമാരായ തോമസ് രാജൻ, MN ഗോപി, ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി വൈസ്ചെയർമാൻ അഡ്വ: കെ.ജെ ബെന്നി,മനോജ് മുരളി, പ്രശാന്ത് രാജു തുടങ്ങിയവർക്കൊപ്പം സാബുവിൻ്റ് വീട്ടിൽ എത്തിയ മാത്യൂ കുഴൽനാടൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോയാൻ സഹായം ഉണ്ടാകുമെന്നും ഭാര്യ മേരി ക്കുട്ടിക്ക് ഉറപ്പ് നൽകി.