നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കോഴിമലയിൽ നടന്നു.
കോഴിമല എസ് എൻ ഡി പി ഹാളിൽ നടന്ന യോഗത്തിൽ പിറ്റിഎ പ്രസിഡൻ്റ് മഞ്ചേഷ് കെ എം അദ്ധ്യക്ഷത വഹിച്ചു. സ്നേഹകൂട്ടായ്മയുടെയും പൊതുസമ്മേളനത്തിൻ്റെയും ഉദ്ഘാടനം എസ് എൻ ഡി പി യോഗം കോഴിമല ശാഖാപ്രസിഡൻ്റ് പ്രശാന്ത് ടി ജി നിർവ്വഹിച്ചു. വാർഡ് മെമ്പർ ആനന്ദൻ വി ആർ കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യ സ്പർശം പദ്ധതിയിലൂടെ സ്കൂൾ ഗ്രാമീണ ഹൃദയങ്ങളിലേയ്ക്ക് എത്തുന്നു. ചികിത്സാ പദ്ധതികൾ ആശ്രയ പദ്ധതികൾ, ആഘോഷങ്ങൾ മനുഷ്യനന്മയ്ക്ക് എന്ന ചിന്താപദ്ധതി, സാന്ത്വനം കിറ്റ് വിതരണം, ജീവകാരുണ്യ സ്കോളർഷിപ്പുകൾ എന്നിവ കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടും പ്രോഗ്രാം കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ദേവാനന്ദ് കെ. ആറിൻ്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സ്മരണാഞ്ജലി അർപ്പിച്ചു. പേരൻ്റിംഗ് -സമീപനത്തിൻ്റെ മികവ് എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വിധു വി സോമൻ മോട്ടിവേഷണൽ ക്ലാസ്സ് നയിച്ചു. നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ആദ്യ കാല വിദ്യാർത്ഥിയായ മണി ചന്ദ്രനെ ഇന്ദു സാബു, ഉഷ സന്തോഷ് എന്നീ മേഖലാ പ്രതിനിധികൾ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ് അനിതാ ശേഖർ,അജീഷ് എൻഎസ് , ബിനു സി പി, ബാബു, പി.എസ് പ്രദീപ് കുമാർ, റ്റി.എസ് ഗിരീഷ് കുമാർ, അരുൺകുമാർദാസ് ബി, മെർലിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.