Idukki വാര്‍ത്തകള്‍
കട്ടപ്പന ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും മുതിർന്ന പൗരന്മാരെ ആദരിക്കലും നടന്നു
കട്ടപ്പന പള്ളിക്കവല സ്കൂൾക്കവല മേഖലകളിലെ കുടുംബങ്ങളെ ഉൾപ്പെടുത്തി 5 വർഷം മുമ്പാണ് 10 കുടുംബങ്ങളുമായി ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചത്.
ഇപ്പോൾ 96 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻ്റ് ജോസ് മാക്കിയിൽ അദ്ധ്യക്ഷനായിരുന്നു.
ജ്യോതിസ് പാസ്റ്റർ സെൻ്റർ ഡയറക്ടർ ഫാദർ ഈപ്പൻ പുത്തൻപറമ്പിൽ
മുതിർന്ന പൗരന്മാരെ ആദരിച്ചു.
ഫാദർ അലക്സ് പീഡികയിൽ മുഖ്യപ്രഭഷണം നടത്തി.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി,
അഡ്വ : മനോജ് എം തോമസ്,
ജോബിൻ കെ ഇമ്മാനുവെൽ, ജോണി പന്തേനാൽ, ജോസ് പൂനാട്ട്, അഡ്വ : ജോസഫ് പതാലിൽ, തങ്കച്ചൻ പൂമറ്റം തുടങ്ങിയവർ സംസാരിച്ചു.