കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമീപം സ്വകാര്യ വ്യക്തി തോട് നികത്തിയതായി പരാതി. ഇതോടെ 10 ളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറുകളിൽ ചെളിവെള്ളം നിറയുകയാണ്
കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമീപം സ്വകാര്യ വ്യക്തി തോട് നികത്തിയതായി പരാതി.
ഇതോടെ 10 ളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറുകളിൽ ചെളിവെള്ളം നിറയുകയാണ്. കട്ടപ്പന പുതിയ ബസ് സ്റ്റാൻ്റ് ബാലാ ഹോസ്പ്പിറ്റൽ റോഡിനോട് ചേർന്നാണ് സ്വകാര്യ വ്യക്തി പതിറ്റാണ്ടുകളായി ഒഴുകുന്ന കൈത്തോട് രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തിയത്.
യാതൊരുവിധ മാനദണ്ഡങ്ങളും പലിക്കാതെയാണ് നിർമ്മാണം നടത്തിയത്.
തോട് മൂടിയതോടെ സമീപത്തെ കിണറുകളിൽ ചെളിവെള്ളം നിറഞ്ഞ് ഉപയോഗ്യശൂന്യമായതായി പ്രദേശവാസികൾ പറഞ്ഞു. 10 ഉം കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്ന രണ്ട് കിണറുകളിലാണ് ഇപ്പോൾ മലിന ജലം നിറഞ്ഞിരിക്കുന്നത്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് നഗരസഭ അതികൃതർ സ്ഥലത്ത് എത്തി നിർമ്മാണം നിർത്തിവയ്പ്പിച്ചു. എന്നാൽ തേട് മൂടിയ നിലയിലാണ്.
ജലസ്രോതസ് മണ്ണിട്ട് മൂടിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.