Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിപണി ഇളക്കി മറിക്കൻ ചൈനീസ് ഇലക്ട്രിക് SUV; ബിവൈഡിയുടെ സീലിയൺ 7 എത്തുന്നു



ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസിന്റെ(BYD) സീലിയൺ 7 വിപണിയിലേക്ക് എത്തുന്നു. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് സീലിയൺ 7 അവതരിപ്പിക്കുക. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബിവൈഡിയുടെ അഞ്ചാമത്തെ പാസഞ്ചർ ഇലക്ട്രിക് വാഹനമായി സീലയൺ മാറും.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ “ഓഷ്യൻ X” ഫ്രണ്ട് സ്റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതയാണ്. സീൽ സെഡാനിൽ നിന്നും ധാരാളം ഘടകങ്ങൾ കടമെടുത്താണ് സീലയൺ എത്തുന്നത്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ മോഡലുകൾ ജനപ്രിയമാക്കിയാണ് ബിവൈഡി പുതിയ മോഡലായ സീലയൺ ഇന്ത്യയിലേക്കെത്തിക്കുന്നത്.

ഇന്റലിജന്റ് ടോർക്ക് ആക്ടീവ് കൺട്രോൾ (iTAC), വിപ്ലവകരമായ സെൽ ടു ബോഡി (CTB) ആർക്കിടെക്ച്ചർ തുടങ്ങിയ സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് ബിവൈഡിയുടെ സീലയൺ 7. ലോകത്തിലെ ആദ്യത്തെ 8-ഇൻ-1 ഇലക്ട്രിക് പവർട്രെയിൻ ഈ എസ് യു വിയിലുണ്ടാകും. VCU, BMS, MCU, PDU, DC-DC കൺട്രോളർ, ഓൺബോർഡ് ചാർജർ, ഡ്രൈവ് മോട്ടോർ, ട്രാൻസ്മിഷൻ തുടങ്ങിയ ഘടകങ്ങളെ ഒരൊറ്റ പാക്കേജിലേക്ക് ഇത് സംയോജിപ്പിക്കുന്നതാണ് ഈ പ്രത്യേകത.

82.5 kWh മുതൽ 91.3 kWh വരെയുള്ള ഒന്നിലധികം ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതിൽ ഏതാവും ഇന്ത്യയിലെത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റിയർ-വീൽ ഡ്രൈവ് വേരിയന്റിന് സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ച് ഉണ്ട്. ഫോർ-വീൽ ഡ്രൈവ് മോഡലിന് ഏകദേശം 455 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും. വാഹനത്തിന് ഏകദേശം 50 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില വന്നേക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!