Idukki വാര്‍ത്തകള്‍
ലിംഗ നീതി, അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ


ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.