കേരളത്തിലെ ആദ്യത്തെ ” Birds ക്യാമ്പസായി വണ്ടൻമേട് ഹോളി ക്രോസ് കോളജ്
വണ്ടൻമേട് : ഇല നേച്ചർ ക്ലബ്ബിൻ്റെയും,പെരിയാർ ടൈഗർ റിസർവിൻ്റെയും,ഹോളി ക്രോസ് എൻഎസ്എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യ Birds ക്യാമ്പസായി ഹോളി ക്രോസ് കോളേജിനെ പ്രഖ്യാപിച്ചു…
പക്ഷികൾക്ക് ആവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുത്ത് സ്വാഭാവിക പരിതസ്ഥിതി സംരക്ഷിക്കുക എന്നുള്ള ലക്ഷ്യത്തോടെ ആണ് ഇത്തരം ഒരു പ്രൊജക്ടുമായി ഹോളി ക്രോസ് കോളജ്,ഇല നേച്ചർ ക്ലബ്ബ്,പെരിയാർ ടൈഗർ റിസർവ് എന്നിവർ ഒന്നിച്ചത്.
കാലാവസ്ഥാ വ്യതിയാനം മൂലവും മലിനീകരണങ്ങൾ മൂലവും വംശനാശഭീഷണി നേരിടുന്ന പ്രാദേശികമായ പക്ഷി വർഗങ്ങളെ കണ്ടെത്തുകയും, അവയെ പറ്റി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുക, രാവിലെയും വൈകുന്നേരവും എൻഎസ്എസ് ,നേച്ചർ ക്ലബ്ബ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണം നടത്തി റിപ്പോർട്ടുകൾ തയ്യാറാക്കുക,പക്ഷികൾക്ക് ആവശ്യമായ ഭക്ഷണവും, ജല ലഭ്യതയും കോളജ് ക്യാമ്പസിനുള്ളിൽ ഉറപ്പുവരുത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും.
കോളജിൽ വച്ച് നടന്ന പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്ററും,ഹോളി ക്രോസ് കോളജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ബിബിൻ കെ രാജു സ്വാഗതം ആശംസിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ വി അധ്യക്ഷത വഹിച്ച പരുപാടി
ഇല നേച്ചർ ക്ലബ് സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്‌തു.വള്ളക്കടവ് വനംവകുപ്പ് റേഞ്ച് ഓഫീസർ അരുൺ കെ നായർ മുഖ്യാതിഥിയായിരുന്നു..
ഇല ജനറൽ സെക്രട്ടറി രാജേഷ് വരകുമല ബേർഡ്‌സ് ക്യാമ്പസ് പദ്ധതിയുടെ വിശദീകരണം നടത്തി. പെരിയാർ ടൈഗർ റിസർവ് കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു, നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സേതുപാർവതി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
ഇല നേച്ചർ ക്ലബിൻ്റെ കോളേജ് യൂണിറ്റിൻ്റെ ഉദ്ഘാടനം പ്രിൻസ് മറ്റപ്പള്ളി ,കോളജ് നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ സ്നേഹ സോയ്,വിദ്യാർത്ഥി പ്രതിനിധി ആസ്റിൽ എന്നിവർക്ക് വൃക്ഷ തൈ വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു..
അജിത്ത് ചന്ദ്രൻ, അഡ്വ. സീമ പ്രമോദ്, നമ്പികല്ലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോളജിൽ വച്ച് നടന്ന പരുപാടികൾക്ക് അധ്യാപകരായ ബിബിൻ കെ രാജു കൊച്ചുത്രേസ്യ കുര്യൻ,നേച്ചർ ക്ലബ്ബ് അംഗങ്ങൾ, എൻഎസ്എസ് ഭാരവാഹികൾ,വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി..