ഇടുക്കിയിലെ കർഷക ജനതയെ ദ്രോഹിക്കുക എന്നത് പിണറായി വിജയൻ സർക്കാർ വിനോദമാക്കി മാറ്റിയിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കട്ടപ്പന:ഇടുക്കിയിലെ കർഷക ജനതയെ ദ്രോഹിക്കുക എന്നത് പിണറായി വിജയൻ സർക്കാർ വിനോദമാക്കി മാറ്റിയിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്കിലെ കോൺഗ്രസ് വാർഡ് പ്രസിഡൻ്റുമാരുടെ പൊളിറ്റിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണും നിർമ്മാണ നിയന്ത്രണവും സി എച്ച് ആറും രൂക്ഷമായ വന്യമൃഗശല്യവും മൂലം മലയോര ജനത പൊറുതി മുട്ടുമ്പോഴും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഇടുക്കിയോടുള്ള വെല്ല് വിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. രാഷ്ടീയ കാര്യ സമിതിയംഗം ജോസഫ് വാഴക്കൻ വാർഡ് പ്രസിഡൻ്റു മാരെ ഷാളണിയിച്ച് ആദരിച്ചു.ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ഇ.എം ആഗസ്തി ,ജോയി തോമസ് , റോയി കെ പൗലോസ് , തോമസ് രാജൻ , ജോയി വെട്ടിക്കുഴി, എ.പി ഉസ്മാൻ , ജോർജ് ജോസഫ് പടവൻ ,എം.ഡി അർജുനൻ , കെ.ജെ ബെന്നി, എസ് ടി. അഗസ്റ്റിൻ , പി.ആർ അയ്യപ്പൻ, മനോജ് മുരളി, കെ.കെ മനോജ്,ജോസ് മുത്തനാട്ട്,ജോണി ചീരാകുന്നേൽ, സിജു ചക്കുമുട്ടിൽ, ഷാജി വെള്ളമാക്കൽ ,അനിഷ് മണ്ണൂർ , എ.എം സന്തോഷ് , ജോമോൻ തെക്കേൽ . പി.എം ഫ്രാൻസീസ് ., ബിനോയി വെണ്ണിക്കുളം ,സാ
ജു കാരക്കുന്നേൽ,ലിനിഷ് അഗസ്റ്റിൻ, കെ.എസ് സജീവ് , അരുൺ കാപ്പുകാട്ടി ൽ സിന്ധു വിജയകുമാർസി.കെ സരസൻ പി എസ് മേരിദാസൻ, ജയ്മോൻ കോഴിമല ,എബ്രഹാം പന്തം മാക്കൽ തുടങ്ങയവർ പ്രസംഗിച്ചു.