കട്ടപ്പനയിലെ ജൈവ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച്ച നഗരസഭയിൽ വ്യാപാരികളുമായി ചർച്ച നടക്കും
കട്ടപ്പനയിലെ ജൈവ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച്ച നഗരസഭയിൽ വ്യാപാരികളുമായി ചർച്ച നടക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് നൽകിയ നിവേദനത്തെ തുടർന്നാണ് ചർച്ച നടക്കുന്നത്.
നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായിയാണ് സർക്കാർ മാനദണ്ഡം പാലിച്ച് നഗരസഭ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അപ്പാർട്ടുമെൻ്റുകളിൽ നിന്നും ജൈവ മാലിന്യം ശേഖരിക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയത്.
5 കിലോ വരെ 50 രൂപായും പിന്നീട് വരുന്ന ഓരോ കിലേക്കും 7 രൂപാ വിതവുമാണ് സർക്കാർ നിർദേശീച്ചിരിക്കുന്നത്.
ഇത് പച്ചക്കറി വ്യാപാരം ഉൾപ്പെടെ നടത്തുന്ന കച്ചവടക്കാർക്ക് അമിതമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും പ്രശ്നംചർച്ച ചെയ്ത് പരിഹരിക്കണമെന്നും മർച്ചൻ്റ് അസോസിയേഷൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് മാർക്കറ്റ് ഭാഗത്ത് കൂടി കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും തുടർന്നുള്ള ദിവസങ്ങളിൽ ജൈവമാലിന്യങ്ങൾ ശേഖരിക്കുമെന്നും നഗരസഭ അറിയിച്ചു.
ചൊവ്വാഴ്ച്ച വ്യാപാരികളെ വിളിച്ച് ചേർത്ത് പ്രശ്നപരിഹാരത്തിന് ചർച്ച നടത്താമെന്ന് നഗരസഭ അതികൃതർ ഉറപ്പു നൽകിയതായും മർച്ചൻ്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ് സിജോ മോൻ ജോസ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, വൈസ് പ്രസിഡൻ്റുമാരായ രാജേന്ദ്ര കുറുപ്പ്, ബൈജു എബ്രാഹാം എന്നിവർ പറഞ്ഞു.