Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

N M വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ



വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചന്റെ പേരുകൾ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പിൽ പരാമർശമുണ്ട്.

മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറിപ്പിൽ പരാമർശിക്കുന്നു. ആറ് പേരുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിനെ പ്രതികൂട്ടിലാക്കുന്നതാണ് കുറിപ്പ്. ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. പ്രശ്‌നം വന്നപ്പോൾ തന്നെ കൈയൊഴിഞ്ഞതായി കുറിപ്പിൽ പറയുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയന്നു.

എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിയില്ലെന്ന വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിഞ്ഞിരുന്നു. ബത്തേരിയിലെ സ്ഥലം വിൽക്കാൻ എൻഎം വിജയൻ ഒപ്പു വെച്ച കരാർ പുറത്തുവന്നു. ഡിസിസി വൈസ് പ്രസിഡന്റ് ഒവി അപ്പച്ചനാണ് കരാറിൽ സാക്ഷിയായി ഒപ്പിട്ടിരുന്നത്. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ KPCC നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. പണം നൽകിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021 ൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് വിജയൻ കത്തയച്ചിരുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!