Idukki വാര്‍ത്തകള്‍
രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം


സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാനാകാതെ ലാപ്സായിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത (31/12/2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. സീനിയോറിറ്റി ഉൾപ്പെടെ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് 3 മാസ കാലയളവ് വരെ സമയം അനുവദിച്ചാണ് ഉത്തരവ്. പ്രത്യേക പുതുക്കൽ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് മാർച്ച് 18 വരെ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. അസൽ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പുതുക്കൽ നടത്തേണ്ടതാണ്.