Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിക്ഷേപം തിരിച്ചു കിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം എം മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു



നിക്ഷേപം തിരിച്ചു കിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം എം മണി എംഎൽഎയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.

തങ്ങളുടെ കുടുംബനാഥൻ അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിച്ചത് തിരിച്ചുകിട്ടാതെ അപമാനിതനായി, ഭീഷണിക്ക് വിധേയനായി അവസാനം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നതിനുശേഷം അദ്ദേഹം മനോരോഗിയാണെന്ന് പ്രചരിപ്പിച്ച് മരണപ്പെട്ട വ്യക്തിയെ അപമാനിക്കുന്നതും ജീവിച്ചിരിക്കുന്നവരെ വേദനിപ്പിക്കുന്നതും മനുഷ്യത്വരഹിതമായ നടപടിയാണ്.

ആനയെ പട്ടിയാക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലി ഈ പാവപ്പെട്ട മനുഷ്യന്റെ കാര്യത്തിൽ അവലംബിക്കുന്നത് ശരിയല്ല. സാബു മനോരോഗിയാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് എങ്ങനെയാണ് തങ്ങൾ കുടുംബത്തോടൊപ്പമാണെന്ന് പറയുവാൻ സാധിക്കുന്നത്. പാർലമെന്റിലേക്ക് ഒന്നരലക്ഷത്തോളം വോട്ടിന് തിരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസിനെ ശവം ചുമട്ടുകാരൻ എന്നൊക്കെ ആക്ഷേപിക്കുന്നത് ജനാധിപത്യ ശൈലിക്ക് ചേർന്ന നടപടിയല്ല. നിങ്ങൾ കൊലപ്പെടുത്തിയ ശരത് ലാൽ, കൃപേഷ് ഉൾപ്പെടെയുള്ളയൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവന്ന നേതാവാണദ്ദേഹമെന്നത് വിസ്മരിക്കരുത്. കുട്ടമ്പുഴയിൽ എൽദോസ് എന്ന തൊഴിലാളിയെ ആന കൊലപ്പെടുത്തിയപ്പോൾ ശവം ചുമന്നവരുടെ കൂട്ടത്തിൽ നിങ്ങളുടെ കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്തിനാണ് ശവം ചുമക്കാൻ വന്നതെന്ന് വ്യക്തമാക്കണം. കള്ള പ്രചരണം നടത്തി സാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്നതിനുള്ള സിപിഎം നീക്കം അവസാനിപ്പിച്ച് മകന്റെ മരണം താങ്ങാൻ കഴിയാതെ അമ്മ കൂടി മരിക്കാൻ ഇടയായ ആ കുടുംബത്തിന് നീതി നടത്തിക്കൊടുക്കുവാൻ ഭരണത്തിലിരിക്കുന്നവർ തയ്യാറായില്ലെങ്കിൽ നീതിക്കുവേണ്ടി യുഡിഎഫ് കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!