Idukki വാര്‍ത്തകള്‍
കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തുക്കൾക്ക് ഒപ്പം പുതുവത്സര ആഘോഷത്തിന് കുട്ടിക്കാനത്ത് എത്തിയപ്പോഴാണ് അപകടം. എല്ലാവരും വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ഒരാൾ മാത്രം കാറിനുള്ളിൽ കയറി.ഇയാളുടെ കൈ തട്ടി വാഹനം ന്യൂട്ടറായി 350 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി മുഴുവൻ ഫയർഫോഴ്‌സിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും അപകടത്തിൽ പെട്ടയാളെ കണ്ടെത്താനായില്ല. പുലർച്ചയാണ് മൃതദ്ദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ആനക്കൽ സ്വദേശിയാണ് മരിച്ചത്.