Idukki വാര്ത്തകള്
വയോജന കലോത്സവം ആഘോഷമാക്കി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്

വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി “സായന്തനം 2026” കലോത്സവം സംഘടിപ്പിച്ചു.
2026- 27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു.
വെള്ളത്തൂവൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഏറ്റവും പ്രായം കൂടിയ വയോജനങ്ങളെ ആദരിച്ചു.
പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ റീന കെ.പി, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അംഗനവാടി അധ്യാപകർ, പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് കലയും സൗഹൃദവും ആഘോഷമാക്കി മുന്നൂറോളം വയോജനങ്ങളും പങ്കെടുത്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.




































































































































