6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ ഫുട്ബോൾ ടൂർണമെന്റിൽ യൂണിറ്റി ഇടുക്കി ജേതാക്കളായി



കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ ഫുട്ബോൾ ടൂർണമെന്റിൽ
യൂണിറ്റി ഇടുക്കി ജേതാക്കളായി.

കട്ടപ്പന മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ATS AREENA യിൽ വെച്ച് നടന്ന മത്സരങ്ങളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 16 ടീമുകൾ പങ്കെടുത്തു.

ടൂർണ്ണമെന്റ് ഫൈനലിൽ
മെസഞ്ചർ ശാന്തിഗ്രാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾ നേടി യൂണിറ്റി ഇടുക്കി ജേതാക്കളായി.

വിജയികളായ യൂണിറ്റി ടീമിന്
എം. കുര്യാൻ ഒരപ്പാങ്കൽ എവറോളിംഗ് ട്രോഫിയും RMS സ്പൈസസ് നൽകിയ 15000 രൂപായും നൽകി.
രണ്ടാം സ്ഥാനം നേടിയ മെസഞ്ചർ ശാന്തിഗ്രാമിന്
കട്ടപ്പന ചിക്ക് ഫെസ്റ്റ് സ്പോൺസർ ചെയ്ത ട്രോഫിയും 7500 രൂപായും നൽകി.


ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സി യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ Ln.V.S Jayesh സമ്മാനദാനം നിർവഹിച്ചു.

ന്യൂ ഇയറിനോട് അനുബന്ധിച്ച് യുവാക്കളുടെ ഇടയിൽ ലഹരി ഉപയോഗം തടയുന്നതിനും, കായികപരമായും ആരോഗ്യപരമായും ഉള്ള ലഹരിയിലേക്ക് അവരെ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും ഈ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്.

കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡൻറ് സെൻസ് കുര്യൻ, സെക്രട്ടറി ജെബിൻ ജോസ് ,ട്രഷറർ കെ ശശിധരൻ, ജോയിൻറ് സെക്രട്ടറി അലൻ വിൻസൻറ് ഡിസ്ട്രിക്ട് ഭാരവാഹികളായ ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, എം എം ജോസഫ് , ലിയോ ക്ലബ് കോർഡിനേറ്റർ അമൽ മാത്യു, ക്ലബ് ഭാരവാഹികളായ ഷാജി ജോസഫ്, കെ സി ജോസ്, സെക്രട്ടറി ദുവ എലിസബത്ത് സെൻസ്, ട്രഷറർ വേദ ശ്രീജിത്ത്, RMS സ്പൈസസ് MD ബിബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!