തേനിയിൽ നിന്നും കട്ടപ്പനക്ക് വരുന്ന KSRTC ബസിലെ ജീവനക്കാരെ കയേറ്റം ചെയ്യാൻ ശ്രമം. കമ്പം സ്റ്റാൻഡിൽ ആണ് സംഭവം
തമിഴ്നാട് ട്രാൻസ്‌പോർട്ടിന്റെ സമയത്ത് KSRTC സർവിസ് നടത്തുന്നു എന്ന് പറഞ്ഞാണ് KSRTC ജീവനാക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
പുലർച്ചെ 4 മണിക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ബസ് 4:20 ന് സമയം തെറ്റി എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. 4:20 ന് സർവീസ് ആരംഭിക്കുന്ന തേനി കട്ടപ്പന കെ എസ് ആർ ടി സി ബസ് കൃത്യ സമയത്ത് സർവീസ് ആരംഭിച്ചതാണ് തമിഴ് നാട് ബസ് ജീവനക്കാരെ ക്ഷുഭിതരാക്കിയത്. തുടർന്നാണ് കൈയേറ്റ ശ്രമം നടന്നത്.
KSRTC ബസിലെ യാത്രക്കാരെ ബസിൽ നിന്ന് ബലമായി ഇറക്കി തമിഴ്നാട് ട്രാൻസ്‌പോട്ടിൽ കയറ്റാനും ശ്രമം നടന്നു.
ചേറ്റുകുഴി വഴി പെർമിറ്റ് ഉള്ള തമിഴ്നാട് ബസാണ് അന്യാർതൊളു വഴി സർവിസ് നടത്തുന്നു എന്നും ആരോപണം ഉണ്ട്.
കട്ടപ്പന വഴി KSRTC തമിഴ്നാട്ടിലേക്ക് ഓപ്പറേറ്റ് ചെയുന്ന ലോങ്ങ് സർവീസാണിത്.
നഷ്ടത്തിൽ ഓടിയ സർവിസ് റീറൂട് ചെയ്തപ്പോൾ കളക്ഷൻ വർധനവ് ഉണ്ടായി. സ്റ്റാൻഡ് ഫീസ് നൽകി കൃത്യമായ സമയം പാലിച്ച് സർവീസ് നടത്തുന്ന തങ്ങൾക്കു നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ കോർപ്പറേഷനിൽ പരാതിപ്പെട്ടതായി ഡ്രൈവറും കണ്ടക്ടറും പറഞ്ഞു.