മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പിയുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പിയുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.ഡിസംബർ 30ന് രാവിലെ 11ന് നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
അഴിമതി, സ്വജനപക്ഷപാതം, പിന്‍വാതില്‍ നിയമനങ്ങള്‍, ധൂര്‍ത്ത്, ക്രമസമാധാന തകര്‍ച്ച, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ എല്ലാം സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണ സംവിധാനത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അമിത നികുതി, തുടങ്ങിയവ സാധാരണ ജനങ്ങളെ വരയ്ക്കുകയാണ്.സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെന്‍ഷനുകള്‍ ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരുരൂപപോലും വര്‍ധിപ്പിച്ചില്ല.
ഇടുക്കി ജില്ലയോട് ശത്രുതാ മനോഭാവമാണ് സർക്കർ സ്വീകരിക്കുന്നത്. സിഎച്ച്ആര്‍ മേഖലയില്‍ പട്ടയം നല്‍കാന്‍ പാടില്ലന്ന സുപ്രീ കോടതി വിധിയില്‍ വസ്തുതകള്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി കര്‍ഷകര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ല. കര്‍ഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കര്‍ഷകദ്രോഹ കരിനിയമം കൊണ്ടുവരാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. തോട്ടം തൊഴിലാളികളുടെ സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സര്‍ക്കാര്‍, തമിഴ് വംശജരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
എല്‍ഡിഫ് സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടിന്റെ ഉദാഹരണമാണ് കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ ആത്മഹത്യ. ചുരുക്കത്തില്‍ സംസ്ഥാനത്തിനാകെ ദുരന്തവും ഭാരവുമായി തീര്‍ന്നിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആർഎസ്പിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തുന്നത്.
പരിപാടിയില്‍ സംസ്ഥാന – ജില്ലാ നേതാക്കള്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. പി.പി. പ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ
ജി.ബേബി, പി.എസ് ഹരിഹരന്‍, ജില്ലാ കമ്മിറ്റിയംഗം സെബാസ്റ്റ്യന്‍ എസ്. വിളക്കുന്നന്‍, ഇടുക്കി മണ്ഡലം സെക്രട്ടറി പി.ജെ ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.