Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇല നേച്ചർ ക്ലബ്, ജില്ലാ പ്രവർത്തക യോഗവും, ക്രസ്തുമസ് ആഘോഷവും കട്ടപ്പന BRC ഹാളിൽ നടന്നു.
പ്രസിഡൻറ് സജിദാസ് മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, ജില്ലാ ട്രഷറർ ബിജു നമ്പിക്കല്ലിൽ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി രാജേഷ് വരുകുമല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിസിഡൻറ് അജിത് ചന്ദ്രൻ, പ്രിൻസ് മറ്റപ്പള്ളി, നെവിൻ മുരളി, മനോജ് മാളിയേക്കൽ, രാജേഷ് കാഞ്ചിയാർ, അജി യൂ പി,തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് ജിനോയി ജോൺ, ഡിനീഷ് കെ വി, JP കട്ടപ്പന, ഷീനാമോൾ ബാബു, മനോജ് എസ് കെ, ലീലാമ്മ രാജൻ, കമലാക്ഷി മാക്കൽ, നേതൃത്വം നൽകി. സേവ് ഫുഡ്, സേവ് വാട്ടർ എന്നീ തീമുകളിൽ ഊന്നിയാണ് 2025 ൽ ഇലയുടെ പ്രവർത്തനങ്ങൾ..