കട്ടപ്പനയിൽ വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി CPM മുൻ ഏരിയ സെക്രട്ടറി വി.ആർ സജിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി
കട്ടപ്പനയിൽ വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി CPM മുൻ ഏരിയ സെക്രട്ടറി വി.ആർ സജിയാണന്ന് ഡീൻ കുര്യാക്കോസ് എം.പി.
രാജീവ് ഭവനിൽ നിന്ന് പ്രകടനമായി യാണ് പ്രതിഷേധം ആരംഭിച്ചത്.
സാബു മുളങ്ങാശ്ശേരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.
സാബുവിന്റ് മരണത്തിൽ ഒന്നാം പ്രതി വി.ആർ സജിയും , മറ്റ് പ്രതികൾ സെക്രട്ടറിയും ജീവനക്കാരുമാണന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു
ഏരിയ സെക്രട്ടറിയുടെ ഭീഷണിയിൽ ഭയപ്പെട്ടാണ് സാബു ജീവൽ ഒടുക്കിയതെന്നും
കുറ്റവാളികളെ സഹായിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും
എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി കുറ്റപ്പെടുത്തി.
സാബുവിന്റ് വീട് സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ കുടുംബത്തോടൊപ്പമാണന്ന് പറയുന്നതിന് പകരം കുറ്റക്കാരേ അറസ്റ്റ് ചെയ്യണം എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.
നേതാക്കളായ തോമസ് രാജൻ, എം ഡി അർജുനൻ, അഡ്വ:കെ ജെ ബെന്നി, തോമസ് മൈക്കിൾ, മനോജ് മുരളി, ജോസ് മുത്തനാട്ട്, ജോണി ചീരാംകുന്നേൽ, ബീനാ ടോമി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു
തുടങ്ങിയവർ സംസാരിച്ചു.
ജെസ്സി ബെന്നി, സജി മോൾ ഷാജി, സാലി കുര്യമാക്കോസ്, ജോസ് ആനക്കല്ലിൽ, സി എം തങ്കച്ചൻ, കെ എസ് സജീവ്, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, പൊന്നപ്പൻ അഞ്ചപ്ര, കെ ഡി രാധാകൃഷൻ തുടങ്ങിയവർ നേതൃത്വം നൽകി.