Idukki വാര്‍ത്തകള്‍
കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം 26 ന്
പൂർവ്വകാല നിമിഷങ്ങളെ നെഞ്ചിലേറ്റുവാനും ഓർമ്മകളെ വീണ്ടും താലോലിക്കുവാനും അവസരം ഒരുക്കിക്കൊണ്ട് കട്ടപ്പന ക്രൈസ്റ്റ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 26-ആം തീയതി വൈകുന്നേരം 4:00 മണിക്ക് നടത്തപ്പെടുന്നു. സഹജീവികളെ സഹോദരങ്ങളായി കണ്ട് അംഗീകരിക്കുവാനും ആദരിക്കുവാനും സ്വയം ജീവിതം ഉഴിഞ്ഞുവെച്ച ചാവറയച്ചന്റെ മാതൃകയാൽ 2014 മുതൽ കട്ടപ്പന, പുളിയന്മലയിൽ പ്രവർത്തനം ആരംഭിച്ച ക്രൈസ്റ്റ് കോളേജിന്റെ അഞ്ചാമത്തെ പൂര്‍വ്വ വിദ്യാർത്ഥി സംഗമമാണ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നത്. സംഗീത മാസ്മരികത ജനിപ്പിക്കുന്ന DJ യ്ക്കൊപ്പം വിദ്യാർത്ഥികളുടെ കലാവിരുന്നു ചേർന്ന് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലേക്ക് ക്രൈസ്റ്റ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്യുന്നു.