Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് 5 ലക്ഷം രൂപായുടെ മോട്ടോർ സ്ഥാപിച്ചു.
കല്ലു കുന്നിലെ ജനങ്ങൾ കുടിവെള്ളത്തിന് ഒരു പാട് ബുദ്ധിമുട്ടിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഇടക്കിടക്ക് തകരാറിലാകുന്നത്പ്രദേശവാസികളെ അലട്ടിയിരുന്നു.
വാർഡ് കൗൺസിലർ ധന്യ അനിലിന്റ ശ്രമഫലമായി മന്ത്രി റോഷി അഗസ്റ്റിൻ 5 ലക്ഷം രൂപാ അനുവധിച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് തകറാറിലായ മോട്ടോർ മാറ്റി പുതിയത് സ്ഥാപിച്ചത്.
ഇതോടെ കല്ലു കുന്നിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിഹാരമാകുമെന്ന് കൗൺസിലർ ധന്യാ അനിൽ പറഞ്ഞു.