മിസ്റ്റി നൈറ്റ് 2024 കപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലെ വിദ്യാർത്ഥികളും ജീവനക്കാരുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്ത ക്രിസ്മസ് സന്ദേശ യാത്ര കട്ടപ്പന ടൗൺ ചുറ്റി നടത്തി കരോൾ ഗാനങ്ങളും നിശ്ച ല ദൃശ്യങ്ങളും പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു
മിസ്റ്റി നൈറ്റ് 2024 കപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലെ വിദ്യാർത്ഥികളും ജീവനക്കാരുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്ത ക്രിസ്മസ് സന്ദേശ യാത്ര കട്ടപ്പന ടൗൺ ചുറ്റി നടത്തി കരോൾ ഗാനങ്ങളും നിശ്ച ല ദൃശ്യങ്ങളും പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു.
സെൻ്റ് ജോൺസ് അഡ്മിനിസ്ട്രേഷൻ ടീം, കേളേജ് ഓഫ് നേഴ്സിങ്ങ് , കോളേജ് ഓഫ് ഫാർമസി, കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് , നേഴ്സിങ്ങ് സ്റ്റാഫ്, പരാമെഡിക്കൽ സ്റ്റാഫ് എന്നീ ടീമുകൾ അണിനിരന്നു. ഡീക്കൻ അഖിൽ പത്തിൽ ക്രിസ്മസ് സന്ദേശം നൽകി. മിനി സ്റ്റേഡിയത്തിൽ നടന്ന ഫ്ലാഷ് മോബിൽ സ്റ്റാഫ് നേഴ്സുമാരും കോളേജുകളിലെ കുട്ടികളും പങ്കെടുത്തു.
ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ നന്ദി പറഞ്ഞു. റാലി തിരിച്ച് ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ ആകാശ വിസ്മയം എല്ലാവരും ആസ്വദിച്ചു.
ആരുപത്രി ജനറൽ മാനേജർ ജേക്കബ് കോര, ഫാർമസി കോളേജ് പ്രിൽസിപ്പൽ സോ. രാജ പാണ്ടി, നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ആൻമേരി ലൂയിസ്, ഡപ്യൂട്ടി മാനേജർ ജിജോ വർഗീസ്. കോർഡിനേറ്റർ ജോസ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി