കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി; പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് തമിഴ്‌നാട് ബിജെപി


കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി തള്ളുന്നത്. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സ്വാകാര്യ ആശുപത്രികളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും വിവിധ ഏജന്‍സികള്‍ തമിഴാനാട്ടിലാണ് കൊണ്ട് വന്ന് തള്ളുന്നത്. തമിഴ്‌നാട്ടിലെ ജലാശയങ്ങളില്‍ അടക്കമാണ് മാലിന്യം നിക്ഷേപിച്ചത്. കന്യാകുമാരി തിരുനെല്‍വേലി തെങ്കാശി ജില്ലകളില്‍ നിന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
അതേസമയം മാലിന്യം സംസ്‌കരിക്കാന്‍ കരാറെടുത്ത കമ്പനികളുമായി സര്‍ക്കാരിന് ബന്ധമില്ലെന്നും വിഷയം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.