നാട്ടുവാര്‍ത്തകള്‍
കട്ടപ്പനയിൽ തെരുവുനായ ശല്യം; കാൽനട യാത്രക്കാർക്ക് ഏറെ ഭീഷണി


തെരുവുനായ്ക്കളുടെ ശല്യം കൂടി. കട്ടപ്പന ടൗണിൽ നായ്ക്കൾ വിഹരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളെല്ലാം നായ്ക്കൂട്ടങ്ങൾ താവളമാക്കുകയാണ്. കാൽനട യാത്രക്കാർക്കാണ് ഇവ ഏറെ ഭീഷണി സൃഷ്ടിക്കുന്നത്.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നയ്ക്കൂട്ടങ്ങളെ കണ്ടാൽ കരുതലോടെ കടന്നു പോയില്ലെങ്കിൽ അപകടം ഉറപ്പാണ്.
