ഇരട്ടയാർ ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്നും എം ഡി എം എ യുമായി 30 കാരൻ പിടിയിൽ

ഇരട്ടയാർ ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്നും എം ഡി എം എ യുമായി 30 കാരൻ പിടിയിൽ. ഇരട്ടയാർ സ്വദേശി
രാംകുമാർ രവികുമാർ ആണ് 5 ഗ്രാം എം ഡി എം എ യുമായി പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 5 ഗ്രാം എം ഡി എം എ യുമായി ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ പിടിയിലായത്. ഇയാൾ ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീടിന് സമീപത്തു നിന്നു തന്നെയാണ് രാംകുമാറിനെ പിടികൂടുന്നത്. ജില്ലാ പോലീസ് മേധാവി, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ സ്പെഷ്യൽ കോഡും, തങ്കമണി സി ഐ സുബിൻ തങ്കച്ചൻ, ഡാൻ സാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലെ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
ഏതാനും മാസങ്ങളായി രാമ് കുമാർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ചില്ലറ വിൽപ്പനക്കായി വാഹനത്തിന്റെ ഡാഷ്ബോർഡിലാണ് എം ഡി എം എ കരുതിയിരുന്നത്.ചെറിയ തുകക്ക് ലഭിക്കുന്ന ലഹരി വസ്തു ചെറിയ ഗ്രാമിൽ പാക്കറ്റുകളിൽ ആക്കി 3000 രൂപക്കടക്കമാണ് ഇയാൾ വില്പനനടത്തിയിടുന്നത്. സംഘത്തിലെ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.







































































































