6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അതിവിശിഷ്ടമായ ആഭരണങ്ങളുടെ അപൂർവ്വ ശേഖരവുമായി മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ കട്ടപ്പന ഷോറൂമിൽ ബ്രൈഡൽ ജ്വല്ലറി ഷോ ആരംഭിച്ചു








സ്വർണ്ണം, ഡയമണ്ട് അമൂല്യ രത്നങ്ങൾ എന്നിവയിൽ വിദഗ്ദ കലാകാരൻമാർ രൂപകല്പന ചെയ്ത സവിശേഷ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ബ്രൈഡൽ ജ്വല്ലറി ഷോ നവം. 18 വരെ തുടരും



വിശേഷ മുഹൂർത്തം അവിസ്മരണീയമാക്കുവാൻ ആഭരണങ്ങളുടെ അപൂർവ്വ ശേഖരമാണ് ബ്രൈഡൽ ജ്വല്ലറി ഷോയിലൂടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് കട്ടപ്പന പുളിയൻമല റോഡിലുള്ള ഷോറൂമിൽ ഒരുക്കിയിരിക്കുന്നത് . സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം ,അമൂല്യമായ രത്നങ്ങൾ, വെള്ളി ആഭരണങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.



ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന പാരമ്പര്യ സ്വർണ്ണാഭരണങ്ങൾ, വിവാഹാഭരണങ്ങൾ , പാർട്ടി വെയർ, ഓഫീസ് വെയർ , കാഷ്വൽ വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിലായി നിരവധി ആഭരണങ്ങൾ ഈ ഷോയിൽ ഉണ്ട്. ആഭരണശേഖരം ആസ്വദിക്കുന്നതിനൊപ്പം മനസിനിണങ്ങിയ ഡിസൈനുകളിൽ ബഡ്ജറ്റിനനുസരിച്ച വിലകളിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാമെന്നതും ഷോയുടെ പ്രത്യേകതയാണ്.

ബ്രൈഡൽ ജ്വല്ലറി ഷോയ്ക്ക് തുടക്കം കുറിച്ച് കേക്കുമുറിച്ച് മധുരം പങ്കിട്ടു.



ഷോയുടെ ഭാഗമായി
ബ്രൈഡൽ കളക്ഷൻസിലെ ഏറ്റവും പുതിയ അൺകട്ട് പ്രോഡക്ട് ലോഞ്ചിംഗും ഡയമണ്ട് വിഭാഗത്തിൻ്റെ ആദ്യവില്പനയും,മർച്ചൻ്റ്സ് അസോസിയേഷൻ പ്രസി.എം.കെ.തോമസ് നിർവ്വഹിച്ചു


ഇറാ വിഭാഗത്തിൻ്റെ ആദ്യവില്പന മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ നിർവ്വഹിച്ചു

പ്രീഷ്യ കളക്ഷൻ വിഭാഗത്തിൽ നിന്നുള്ള ആദ്യ വില്പന വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി കെ.പി.ഹസൻ നിർവ്വഹിച്ചു.


ഡിവൈൻ വിഭാഗത്തിൻ്റെ ആദ്യവില്പ്പന സെറാ കർട്ടൻസ് മാനേജിംഗ് ഡയറക്ടർ റോബിൻ ചാക്കോയും
എത്തിനിക് വിഭാഗത്തിൻ്റെ ആദ്യവില്പ്പന ഷോറൂം മാനേജർ എസ്.ശ്രീകാന്തും നിർവ്വഹിച്ചു.


കട്ടപ്പനയിലെ ഷോറൂമിൻ്റെ ഒന്നാം വാർഷികം പ്രമാണിച്ച് ഈ മാസം 19 വരെ 30,000 രൂപയുടെ ഓരോ പർച്ചേയ്സിനും ഒരു സ്വർണ്ണ നാണയം അല്ലെങ്കിൽ തത്തുല്യ ഡിസ്കൗണ്ടും മലബാർ ഗോൾഡ് & ഡയമണ്ട് ഓഫർ നല്കുന്നു.
ബ്രൈഡൽ ജ്വല്ലറി ഷോ നവം. 18 വരെ തുടരും. ഷോയുടെ ഉദ്ഘാടന വേളയിൽ സെയിൽസ് മാനേജർ ജിജോ ജോയി, മാർക്കെറ്റിംഗ് മാനേജർ റ്റോണി എബ്രഹാം, ഉപഭോക്താക്കൾ ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!