ഓണേഴ്സ് ബിരുദം; ആദ്യ സെമസ്റ്റര്‍ മൂല്യനിര്‍ണയം തുടങ്ങി
മഹാത്മാ ഗാന്ധി സര്‍വകലാശാല 2024 ജൂലൈയില്‍ ആരംഭിച്ച ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ(എം.ജി.യു-യു.ജി.പി ഓണേഴ്സ്) ഒന്നാം സെമസ്റ്റര്‍ പരീക്ഷാ മൂല്യനിര്‍ണയം അതത് കോളജുകളില്‍ ക്രമീകരിച്ച കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ആരംഭിച്ചു. സര്‍വകലാശാലയില്‍നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മൂല്യനിര്‍ണയത്തിന് മുന്നോടിയായി ഓരോ കോളജിലെയും എം.ജി.യു-യു.ജി.പി കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് സര്‍വകലാശാല പരിശീലനം നല്‍കിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി സംവദിക്കുകയും മൂല്യനിര്‍ണയം സംബന്ധിച്ച സംശയ നിവാരണം നടത്തുകയും ചെയ്തു.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലത്തിനൊപ്പം വിദ്യാര്‍ഥികളുടെ കോഴ്സ് ഔട്ട്കം നേട്ടത്തിന്‍റെ ആര്‍ജ്ജിത ശതമാനം കൂടി ഉള്‍പ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും നല്‍കുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.