Idukki വാര്‍ത്തകള്‍
തീയതി നീട്ടി
മുൻഗണനേതര നീല, വെള്ള റേഷൻ കാർഡുകൾ മുൻഗണന ലഭിക്കുന്ന പിങ്ക് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 25 വരെ ദീർഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഡിസംബർ 25 വൈകിട്ട് 5 മണി വരെ നൽകാം.