കട്ടപ്പന നഗരസഭ സി ഡി എസ് – 2 ഡിവിഷൻ 28 ഐ ടി ഐ കുന്ന് ADS കെട്ടിട ഉദ്ഘാടനം നടന്നു.
കട്ടപ്പന സി.ഡി.എസ് 2 ചെയർ പേഴ്സൻ ഷൈനി ജിജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.ജി ബെന്നി ഉദ്ഘാടന കർമ്മം നിർവഹിച്ചു. 28-ാം ഡിവിഷൻ സി.സി.എസ് അംഗവും സി.ഡി.എസ് ഉപജീവന ഉപസമിതി അംഗവുമായ ഗ്രേസ് മേരി ടോമിച്ചൻ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ലീലാമ്മ ബേബി നാട്ടുത്സവം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ എ.ഡി.എസിന്റെ ഏകീകൃത രജിസ്റ്റർ എ.ഡി.എസ് സെക്രട്ടറിയ്ക്ക് കൈമാറി. 23-ാം ഡിവിഷൻ സി.ഡി.എസ് മെമ്പർ ശ ആൻസി, മെന്റർ ദീപ ജയലാൽ,ഐ.ആർ.ജി വിര സെൽവി, എം.ഇ.സി ശരമ്യ എന്നിവർ ആശംസ അർപ്പിച്ചു.
എ.ഡി.എസ് പ്രസിഡന്റ് കൃതജ്ഞത രേഖപ്പെടുത്തി.ബാലസഭ കുടികളുടെയും അയൽക്കൂട്ട അംഗങ്ങളുടെയും കലാപരിപാടികൾക്കു ശേഷം ആരംഭിച്ച നാട്ടു ചന്തയിലെ ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് വിറ്റഴിക്കാൻ സാധിച്ചത് സംരംഭകരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയായി.നാട്ടുത്സവം എന്ന ആശയത്തെ നഗരസഭയും എ.ഡി എസും സ്വാഗതാർഹമായി ഏറ്റെടുത്തു എന്ന് ഓരോ പ്രതിനിധികളുടെയും വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ജനുവരി ആദ്യവാരം സി.ഡി.എസ് തല നാട്ടുത്‌സവം നടത്തുന്നതിനെ കുറിച്ച് CDS കമ്മറ്റിയിൽ ചർച്ച ചെയ്യാനും തീരുമാനിച്ചു