Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വില വർധന. വരും ദിവസങ്ങളിലും പച്ചക്കറി വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികൾക്കെല്ലാം വില പൊള്ളുകയാണ്. മുരിങ്ങയ്ക്ക കിലോയ്ക്ക് 500 രൂപ വരെയെത്തി.
ഹോൾസെയിൽ വിലയാവട്ടെ മുരിങ്ങയ്ക്കയ്ക്ക് 480 രൂപയും. വലിയുളളി, കാരറ്റ്, ബീറ്റ്റൂട്ട്, വെണ്ട, തക്കാളി എന്നിവയക്കും തീവില തന്നെയാണ്. തമിഴ്നാട്ടിലെ മഴ പച്ചക്കറിയെ നന്നായി ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്. ബീറ്റ്റൂട്ട് കിലോയ്ക്ക് 80 രൂപയും വലിയുള്ളി 70മുതൽ75 രൂപയും വെളുത്തുള്ളി 380 രൂപയും കാരറ്റ് 90 രൂപയും നേന്ത്രപ്പഴം 60 മുതൽ 70 രൂപയുമാണ് വില.