ഇരയ്ക്കൊപ്പവും വേട്ടക്കാരൻ ഒപ്പവും ഓടുന്ന രാഷ്ട്രീയത്തെ ഇടുക്കി തിരിച്ചറിഞ്ഞ് പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വ. വിനോദ് മാത്യു വിൽസൺ
ഇരയ്ക്കൊപ്പവും വേട്ടക്കാരൻ ഒപ്പവും ഓടുന്ന രാഷ്ട്രീയത്തെ ഇടുക്കി തിരിച്ചറിഞ്ഞ് പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വ. വിനോദ് മാത്യു വിൽസൺ
ഇടുക്കിയിലെ കർഷകർ നേരിടുന്ന ഭൂ , കാർഷിക , പരിസ്ഥിതി ,പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടത് ആരുടെ കാലഘട്ടത്തിലാണ് എന്നത് തിരിച്ചറിയാതെ പോകരുത് പരസ്പരം പഴിചാരി കർഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയത്തെ തള്ളിപ്പറയുവാൻ മലയോര ജനത തയ്യാറാകുമ്പോഴേക്കും ഈ നാടിനു മോതിരം കിട്ടു എന്നും അദ്ദേഹം പറഞ്ഞു .
ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ മണ്ണവകാശ ജനകീയ പദയാത്രയുടെ സമാപനം കഞ്ഞിക്കുഴിയിൽ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു വിനോദ് മാത്യു വിൽസൺ.
ആം ആദ്മി പാർട്ടി ഇടുക്കി ജില്ല കമ്മിറ്റിയുടെയും കേരള കിസാൻ വിങിൻ്റെയും ആഭിമുഖ്യത്തിലാണ് ഇക്കഴിഞ്ഞ നവംബർ 25 തിങ്കളാഴ്ച രാവിലെ 9.30 കുമിളി അമരാവതിയിൽ നിന്ന് ആരംഭിച്ച കർഷക മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര കഞ്ഞിക്കുഴിയിൽ സമാപിച്ചത് .
പദയാത്ര ആറാം മൈൽ, അണക്കര, പുറ്റടി, കൊച്ചറ, ചെറ്റുകുഴി,കൂട്ടാർ,തൂക്കുപാലം, മുണ്ടിയെരുമ,നെടുങ്കണ്ടം,ഉടുമ്പൻചോല,ചെമ്മണ്ണാർ,മാങ്ങാതൊട്ടി,രാജകുമാരി,രാജാക്കാട്, കുഞ്ചിതണ്ണി,ആനച്ചാൽ, തൊക്കുപാറ,അടിമാലി, മുരികാശേരി,തോപ്രാംകുടി,ഇരട്ടയാർ,കട്ടപ്പന,ചെറുതോണി,തടിയമ്പാട്, കരിമ്പൻ,ചെലച്ചുവടു പ്രദേശങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച് 30/11/2024 ശനിയാഴ്ച 4:30 ന് കഞ്ഞിക്കുഴിയിൽ സമാപിച്ചു.
ഇടുക്കി ജില്ല കമ്മിറ്റിയുടെ പ്രസിഡൻ്റ് അഡ്വ. ബേസിൽ ജോൺ,
കിസാൻ വിംഗ് സംസ്ഥാന കോർഡിനേറ്റർ
മാത്യു ജോസ്, മാങ്കുളം എന്നിവർ നേതൃത്വം നൽകി.
അതിജീവന പോരാട്ടവേദി നേതാവ് റസാഖ് ചൂരാവേലിൽ മുഖ്യ പ്രഭാഷണം നടത്തി.