പട്ടയം നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം തേടികൊണ്ടുള്ള അപേക്ഷ സമർപ്പിക്കലിന് മുല്ലക്കാനത്ത് കർഷക സമ്മേളനത്തോടെ തുടക്കം
പട്ടയം നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം തേടികൊണ്ടുള്ള അപേക്ഷ സമർപ്പിക്കലിന് മുല്ലക്കാനത്ത് കർഷക സമ്മേളനത്തോടെ തുടക്കം
ഏലമലക്കാട് പ്രദേശങ്ങളിൽ പട്ടയം നിരോധിച്ചു കൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്ന പശ്ചാത്തലത്തിൽ കർഷകരും വ്യാപാരികളും താമസക്കാരും ആയ ഹൈറേഞ്ച് നിവാസികളുടെ കൂട്ടായ്മകൾ പ്രതിസന്ധിക്ക് നിയമപരിഹാരം സൃഷ്ടിക്കുവാൻ രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾ മുന്നേറുന്നു.
രാജാക്കാട് മുല്ലക്കാനത്ത് മലയോര അവകാശ വേദിയുടെ ആഭിമുഖ്യത്തിൽ നവബർ 25 ന് വൈകിട്ട് 4 മണിക്ക് നടന്ന മേഖലാ സമ്മേളനത്തിൽ വച്ച് വനസംരക്ഷണ നിയമഭേദഗതിയുടെ ആനുകൂല്യം തേടിക്കൊണ്ടുള്ള അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചു.ഒരു കർഷക കുടുംബിനി അപേക്ഷ പൂരിപ്പിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുന്നത്
ഹൈറേഞ്ച് പ്രദേശങ്ങളിൽ 1980 നു ശേഷം നൽകിയ മുഴുവൻ പട്ടയങ്ങളും റദ്ദ്ചെയ്യണമെന്നും ഇനി പട്ടയങ്ങൾ നൽകരുതെന്നുംപ്രദേശമാകെ 1980ലെ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ പെടുത്തി പ്രഖ്യാപിച്ച് വനമായി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ഇനി പട്ടയം നൽകരുതെന്ന് നിരോധനം ഉണ്ടായിരിക്കുന്നത്.
എന്നാൽ ഇതേ നിയമത്തിൽ 2023 ഡിസംബറിൽ ഉണ്ടായ ഭേദഗതി പ്രകാരം വനമായി ഏറ്റെടുത്തിട്ടുള്ള പ്രദേശത്ത് ആണെങ്കിൽ പോലും 1996 ഡിസംബർ 12ന് മുമ്പ് കൃഷിയോ കച്ചവടമോ കന്നുകാലി വളർത്തലോ അടക്കംഏതെങ്കിലും വനേതര പ്രവർത്തനങ്ങൾ നടന്നിരുന്നതായി സർക്കാർ രേഖകൾ കൊണ്ട് തെളിയുകയാണ് എങ്കിൽ അത് വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ ആയിരിക്കുകയില്ല.ഈ ആനുകൂല്യം തേടി പഴയ രേഖകളുടെ കോപ്പികൾ സഹിതം അപേക്ഷകൾ കേന്ദ്ര വനം മന്ത്രാലയത്തിനും കേരളത്തിൽ ഇതു സംബന്ധിച്ച രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിക്കും നൽകുന്ന പ്രവർത്തനമാണ് മലയോര അവകാശ വേദി സംഘടിപ്പിച്ചു വരുന്നത്.ഇതിൻറെ ഭാഗമായി വിളിച്ചുചേർത്ത മേഖല സമ്മേളനത്തിൽ ഏലം പാട്ടകൃഷിക്കാരും പട്ടയ ഉടമകളും വ്യാപാരികളും പങ്കെടുത്തു.
മലയോര അവകാശവേദി ചെയർമാൻ ബേബി മാത്യു ഉദ്ഘാടനം ചെയ്തു കൺവീനർ ബെന്നി പാലക്കാട് സിബി കൊച്ചു വെള്ളാട്ട്,ജയിംസ് തെങ്ങും കുടി,ജോബി പടിഞ്ഞാറേ കൂറ്റ്, തങ്കച്ചൻ വെട്ടുകല്ലിൽ,ബേബി ചക്കാങ്കൽ,ജോയി കാരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.രാജാക്കാട് മേഖലയിലെ മുഴുവൻ കർഷകരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും അപേക്ഷകൾ സമയബന്ധിതമായി രേഖകൾ സഹിതം നൽകുന്നതിന് സമ്മേളനം തീരുമാനിച്ചു.