റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 27 മുതൽ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും
റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 27 മുതൽ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും. ഇ വർഷത്തെ റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 27 മുതൽ 30 വരയാണ് കലോത്സവം നടക്കുക.
26ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കലക്ടർ വി വിഗ്‌നേശ്വരി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. സെന്റ് മേരീസ് എൽപി സ്‌കൂൾ, കഞ്ഞിക്കുഴി പാരിഷ് ഹാൾ, മിനി പാരിഷ് ഹാൾ, അപ്പൂസ് ഹാൾ, വിഎച്ച്എസ്ഇ ബിൽഡിങ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 10 വേദികളിൽ മത്സരം നടക്കും.
ഏഴ് ഉപജില്ലകളിൽ നിന്നായി 4500ലേറെ കലാപ്രതിഭകൾ മത്സരിക്കും.
പാലിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, മംഗലംകളി, പണിയനൃത്തം എന്നീ ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം 30ന് വൈകിട്ട് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു തുടങ്ങി നിരവധി വ്യക്തികൾ സംസാരിക്കും.